മൂന്നൂറോളം പേര്‍ക്ക് കായിക പരിശീലന പദ്ധതിയുമായി ബേഡഡുക്ക

പുതുതലമുറയുടെ കായികസ്വപ്നങ്ങള്‍ക്ക് ചിറകേകി 300 ഓളം പേര്‍ക്ക് കായിക പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുക, മികച്ച കായിക ക്ഷമതയുള്ള താരങ്ങളെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തിലാണ് പരിശീലനം.
ക്ലബ്ബുകളില്‍ ട്രയല്‍ സെലക്ഷന്‍ നടത്തി തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കാണ് പരിശീലനം നല്‍കുക. വോളിബോള്‍, ഫുട്ബോള്‍, വടംവലി, ഷട്ടില്‍, ക്രിക്കറ്റ് ഇനങ്ങളിലാണ് പരിശീലനം. ഷട്ടില്‍, ക്രിക്കറ്റ് എന്നിവയില്‍ വനിതകള്‍ക്കാണ് പരിശീലനം നല്‍കുക. കായികപരിശീലന പദ്ധതിയ്ക്കായി പഞ്ചായത്ത് 6 ലക്ഷം രൂപയുടെ ജേഴ്‌സി സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നല്‍കും.
പാണ്ടിക്കണ്ടം പയസ്വിനി ക്ലബ്, ഇന്‍വാഡേഴ്സ് മുന്നാട്, എസ്.എഫ്.കെ കുണ്ടംകുഴി, ഫ്രണ്ട്സ് കൊളത്തൂര്‍, എന്നീ ക്ലബ്ബുകള്‍ യഥാക്രമം വോളിബോള്‍, ക്രിക്കറ്റ്, ഷട്ടില്‍സ, ഫുട്ബോള്‍ പരിശീലനം ഏറ്റെടുക്കും. അത്‌ലറ്റിക്‌സ്, വടംവലി എന്നിവയുടെ പരിശീലനം കുണ്ടംകുഴി സ്‌കൂള്‍ ഗ്രൗണ്ടില്‍ നല്‍കും.
കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുന്നതോടൊപ്പം നാടിന്റെ കായിക സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. കുട്ടികളെ മൊബൈല്‍ ഫോണിന്റെയും വീഡിയോ ഗെയിമുകളുടെയും ലോകത്ത് നിന്ന് വിശാലമായ മൈതാനത്തിലേക്ക് കൊണ്ടുവരാനും പദ്ധതിക്ക് സാധിക്കും.
മികച്ച കായിക ക്ഷമതയുള്ള താരങ്ങളെ വാര്‍ത്തെടുക്കുക എന്ന സ്വപ്നത്തിലേക്കുള്ള കാല്‍വെപ്പാണ് ഇവിടെ തുടങ്ങുന്നതെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ പറഞ്ഞു. കുട്ടികള്‍ക്ക് ഊര്‍ജമായി പഞ്ചായത്ത് അധികൃതരും കായികപ്രേമികളും ഒപ്പമുണ്ട്. പരിശീലനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി കൊടുക്കുമെന്നും വനിതകള്‍ക്ക് കൂടി പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്റര്‍ ബഡ്ജറ്റാണ് നടപ്പിലാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ട്രയല്‍സ് ഡിസംബര്‍ 24,26 തീയതികളില്‍
വിവിധ കായിക ഇനങ്ങളിലേക്കുള്ള ട്രയല്‍സ് 2, 26 തിയതികളില്‍ നടക്കും. ഡിസംബര്‍ അവസാനത്തോടെ പയസ്വിനി പാണ്ടിക്കണ്ടം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വോളിബോള്‍ പരിശീലനം. 2000 ജനുവരി ഒന്നിനും 2012 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ ഡിസംബര്‍ 24ന് രാവിലെ 9 മുതല്‍ പാണ്ടിക്കണ്ടം വോളിബോള്‍ കോര്‍ട്ടില്‍ ട്രയല്‍സില്‍ പങ്കെടുക്കണം.
ഡിസംബര്‍ 24ന് വൈകിട്ട് 4ന് ബാഡ്മിന്റണ്‍ പരിശീലനത്തിനുള്ള ട്രയല്‍സ് നടത്തും. കുണ്ടംകുഴി എസ്.എസ്.കെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തുന്ന ട്രയല്‍സില്‍ 8നും 16 വയസിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 26ന് രാവിലെ 9ന് ഇന്‍വാഡേഴ്സ് മുന്നാടിന്റെ നേതൃത്വത്തില്‍ മുന്നാട് മിനി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പരിശീലനത്തിനായുള്ള ട്രയല്‍സ് നടത്തും.
2000 ജനുവരി ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികള്‍ക്കാണ് പരിശീലനത്തിന് അവസരം. താത്പര്യമുള്ള മുഴുവന്‍ കുട്ടികളും രക്ഷിതാക്കളോടോപ്പം ട്രയല്‍സിന് എത്തണം. കമ്പവലി പരിശീലനം ട്രയല്‍സിനുള്ള തീയതി പിന്നീട് അറിയിക്കും. ഫോണ്‍ ക്രിക്കറ്റ് - 8075148467, വോളിബോള്‍ - 7034143757, ഷട്ടില്‍ - 9747277366, കമ്പവലി - 9645038485.