കല്ലിങ്കല്‍പ്പാടം സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

കണ്ണമ്പ്ര കല്ലിങ്കല്‍പാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി രണ്ടാം ബാച്ച്, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ബുള്‍ബുള്‍ യൂണിറ്റ് എന്നിവയുടെ പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറി സമുച്ചയം, ക്ലാസ് റൂം, ഫര്‍ണിച്ചറുകള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്.