യൂത്ത് ക്ലബ്ബുകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം
നെഹ്റു യുവകേന്ദ്ര യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകളില്‍ നിന്ന് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം , സാമൂഹ്യ അവബോധം സൃഷ്ടിക്കല്‍, കല കായിക സാഹസിക പരിപാടികളുടെ സംഘാടനം, മഴവെള്ള സംഭരണം, ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ ക്യാമ്പയിന് തുടങ്ങിയ മേഖലകളിലെ 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളക്ടര്‍ ചെയര്മാന് ആയുള്ള സമിതിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.
25000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാ തല അവാര്‍ഡ്. ജില്ലാ തല വിജയികള്‍ക്ക് സംസ്ഥാന തലത്തിലും സംസ്ഥാന തല വിജയികള്‍ക്ക് ദേശീയ തലത്തിലേക്കും മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക മാതൃകയിലുള്ള ഫോറം പൂരിപ്പിച്ച് ഫോട്ടോ, വീഡിയോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ്ചെലവ് കണക്കുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും നെഹ്റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ dyc.kasargod@gmail.com ഫോണ്‍ 7736426247, 9633939185, 7012172158.