സ്വയംവരം @ 50 അടൂരിന് ആദരം: 24ന്

ജില്ലാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്വയംവരം @ 50 എന്ന പേരില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ സ്വയംവരം 50 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ചാണ് പരിപാടി. നവംബര്‍ 24ന് രാവിലെ 10 മുതല്‍ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയില്‍ പാലക്കാട്ടെ വിവിധ സംഘടനകള്‍ അടൂരിന് ആദരം നല്‍കും. കൂടാതെ പ്രഭാഷണങ്ങള്‍, അടൂരുമായി മുഖാമുഖം, സ്വയംവരം ചലച്ചിത്രപ്രദര്‍ശനം, ജോണ്‍ സാമുവല്‍ രചിച്ച അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങളെക്കുറിച്ചുള്ള പഠന ഗ്രന്ഥമായ 'സിനിമയുടെ ശരീരം' പ്രകാശനം എന്നിവ നടക്കും.
പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സംവിധായകന്‍ കമല്‍, എഴുത്തുകാരായ ഡോ. പി.കെ രാജശേഖരന്‍, വൈശാഖന്‍, മുണ്ടൂര്‍ സേതുമാധവന്‍, ജോണ്‍ സാമുവല്‍, രഘുനാഥന്‍ പറളി, ഡോ. പി.ആര്‍ ജയശീലന്‍, ടി.കെ ശങ്കരനാരായണന്‍, പി.ജി പാര്‍വതി, സി.പി പ്രമോദ് എന്നിവര്‍ പങ്കെടുക്കും. അടൂര്‍ ഗോപാലകൃഷ്ണനുമായി നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7559852053, 9446371467 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി അറിയിച്ചു.