ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രാഥമിക പട്ടികയില്‍ എറണാകുളം ജില്ലയില്‍ നിന്നും 10 സ്കൂളുകൾ

post

കൈറ്റ് - വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും 10 സ്കൂളുകളെ തിരഞ്ഞെടുത്തു. ഈ സ്കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു.


മികച്ച സ്കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്കൂളുകളാണ് തിരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 15000/- രൂപ വീതം ലഭിക്കുംപൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് , സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ മാസം മുതല്‍ കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ്‍ 3-യുടെ സംപ്രേഷണം ആരംഭിക്കും.  തിരഞ്ഞെടുത്ത സ്കൂളുകളുടെ ലിസ്റ്റ്‍ hv.kite.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.

ജില്ലയില്‍ നിന്നുള്ള സ്കൂളുകള്‍ :

 1) 25018 – സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ

 2) 26001 – സെന്റ് ജോർജസ് എച്ച് എസ് ആരക്കുന്നം

 3) 26009 – അൽഫറൂഖ്യ എച്ച് എസ് ചേരാനല്ലൂർ

 4) 26038 – സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം

 5) 26067 – സേക്രട്ട് ഹാർട്ട് എച്ച് എസ് എസ് തേവര

 6) 26074 – എസ് എൻ ഡ് പി എച്ച് എസ് എസ് ഉദയംപേരൂർ

 7) 25855 – സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്

 8) 27232 – ഗവ. എൽ പി എസ് വളയൻചിറങ്ങര

 9) 27331 – ഗവ. എൽ പി എസ് കടവൂർ

 10) 28317 – ഗവ യു പി എസ് കൂത്താട്ടുകുളം