വിദ്യാർത്ഥികൾക്കായി ഡയറി ക്ലബ് ആരംഭിച്ചു
എറണാകുളം ജില്ലാ ക്ഷീര വികസന വകുപ്പിന്റെയും ആലങ്ങാട് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കൊങ്ങോർപ്പിള്ളി ജി എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്കായി ഡയറി ക്ലബ് ആരംഭിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ക്ഷീരമേഖലയെ കുറിച്ച് ഡയറി എക്സ്റ്റൻഷൻ ഓഫീസർ ജയിംസ് ജോസഫും ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പാർവതി കൃഷ്ണദാസും ചേർന്ന് ക്ലാസ് നയിച്ചു. ക്ലബ് അംഗങ്ങൾക്കായി നടത്തിയ ഡയറി ക്വിസ്സിന് ഡയറി ഫാം ഇൻസ്ട്രക്ടർ സ്നേഹ ജോസഫ് നേതൃത്വം നൽകി.
ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ഷഫീന പദ്ധതി വിശദീകരണം നടത്തി. ക്ഷീര വികസന ഓഫീസർ സുജിത്ത് പി രാഘവൻ ഡയറി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി,എം മനാഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപീകൃഷ്ണൻ, പി.എ അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ് ഷഹാന, ട്രീസ മോളി, റാണി മത്തായി, പ്രിയ ഭരതൻ, ഹാൻസൺ മാത്യു, എം.അനിൽകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ടി.എം രമേഷ്, പ്രിൻസിപ്പൽ എസ് സുധ ,പി ടി എ പ്രസിഡന്റ് എം.എ ജയിംസ്, കൊങ്ങോർപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റ് കെ.എം ഹനീഫ,സെക്രട്ടറി കെ.ടി സ്മിത എന്നിവർ സംസാരിച്ചു.










