അയ്യമ്പുഴയിൽ ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു

ആരോഗ്യസൗകര്യ വികസനത്തിന്റെ ഭാഗമായി എറണാകുളം അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിൽ ഫിസിയോതെറാപ്പി സെന്റർ ആരംഭിക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് അയ്യമ്പുഴ. പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും രോഗമുക്തിക്ക് ചികിത്സ തേടുന്നവർക്കും ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നവീന ഇടപെടലുകളുടെ ഭാഗമായാണ് ഫിസിയോതെറാപ്പി സെന്റർ ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് അധ്യക്ഷയായ ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, സ്ഥിരം സമിതി അധ്യക്ഷരായ ടിജോ ജോസഫ്, ടി.ആർ. മുരളി, റെജി വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ ബിൽസി പി. ബിജു, എം.എം. ഷൈജു, വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്, ജാൻസി ജോണി, ഡോക്ടർ മാത്യുസ് നമ്പേലി, മെഡിക്കൽ ഓഫീസർ ഡോ. ടീന ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിൻസ് ജോൺ എന്നിവർ പങ്കെടുത്തു .