കിസാൻ മേള സംഘടിപ്പിച്ചു

post

ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു കിസാൻ മേള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

മേളയുടെ ഭാഗമായി ‘ വാഴ കൃഷി എങ്ങനെ ലാഭകരമാക്കാം ‘ എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.ഗവാസ് രാകേഷ് ക്ലാസെടുത്തു.

കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉൽപന്നങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവയുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ കിസാൻ മേളയിൽ ഒരുക്കിയിരുന്നു. കർഷകരുടെ മുഖാമുഖ പരിപാടിയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.

ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ,ജില്ലാ കൃഷി ഓഫീസർ ഇന്ദു പി നായർ,ആലുവ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൽസ ജൈയിൽസ്, സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപീകൃഷ്ണൻ,പി.എ അബുബക്കർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ രാമചന്ദ്രൻ,ട്രീസ മോളി,കെ.എസ് ഷഹന,പ്രിയ ഭരതൻ,ഓമന ശിവ ശങ്കരൻ,പഞ്ചായത്തംഗം ബേബി സരോജം,കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ഷാജഹാൻ, .ആത്മ ജില്ലാ ഉപദേശക സമിതി അംഗം കെ.കെ സുബ്രമണ്യൻ, കൃഷിക്ക് ഒപ്പം കളമശ്ശേരി കോഓഡിനേറ്റർ എം.പി വിജയൻ, കൃഷി ഓഫീസർമാരായ തെരേസ അലക്സ്, ഏഞ്ചല സിറിയക്, അഞ്ജന സലിം, ലൈല, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.കെ സുനി,ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി.എൻ നിഷിൽ, കർഷക പ്രതിനിധി സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.