ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ‘വർണ്ണപ്പകിട്ട് 2025 ‘ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

post

ഭിന്നശേഷി കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി എറണാകുളം ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ‘ വർണ്ണപ്പകിട്ട് 2025 ‘ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ആലങ്ങാട് കരിങ്ങാതുരുത്ത് എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു .

പഞ്ചായത്തിലെ നൂറോളം കുട്ടികളാണ് വിവിധ കലാ -കായിക മത്സരങ്ങളിൽ മാറ്റുരച്ചത്. ഭിന്നശേഷി കുട്ടികളുടെ സംഗമ വേദി കൂടിയായി കലോത്സവം മാറി. ഫാൻസി ഡ്രസ്സ്‌, നൃത്ത- സംഗീത മത്സരങ്ങൾ എന്നിവ കാണികളുടെ കയ്യടി നേടി.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലത പുരുഷൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ ജയകൃഷ്ണൻ, സുനി സജീവൻ, വിൻസന്റ് കാരിക്കശ്ശേരി, വാർഡ് മെമ്പർമാരായ വി.ബി ജബ്ബാർ, പി.വി മോഹനൻ, ഷാമിലി കൃഷ്ണൻ, വിജി സുരേഷ്, മിനി സാബു,തസ്നീം സിറാജുദ്ദീൻ,കെ.വി ജസ്റ്റിൻ,ബിൻസി സുനിൽ,നിജിത ഹിതിൻ,കെ.ജെ ജോബ്,സാബു ജോസഫ്, ഷാര പ്രവീൺ, നിറ്റ സാബു, കെ.ആർ ബിജു, എൽസ ജേക്കബ്, ഉഷ രവി വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.