ബോധവത്കരണ ക്ലാസ്സും വായ്പാ മേളയും നടത്തി

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെയും ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സും വായ്പാമേളയും നടത്തി. കുറ്റിക്കോല്‍ വ്യാപരഭവന്‍ ഹാളില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനെ കുറിച്ചും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പാ പദ്ധതികളെ കുറിച്ചും ഒരു അവബോധം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം വിവിധ പദ്ധതികളിലായി 15 ഗുണഭോക്താക്കള്‍ക്ക് 41.7 ലക്ഷം രൂപ വായ്പാ വിതരണം നടത്തി.