ബദിയടുക്ക പഞ്ചായത്തില്‍ എ.ബി.സി.ഡി ക്യാമ്പ് ആരംഭിച്ചു

post

ആദ്യദിനം 1182 സേവനങ്ങള്‍ ലഭ്യമാക്കി

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് ബദിയടുക്ക പഞ്ചായത്തില്‍ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ വിവിധ സേവനങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ലഭ്യമാക്കും. ആദ്യ ദിനമായ ചൊവ്വാഴ്ച 610 രജിസ്‌ട്രേഷന്‍ നടന്നു. 207 ആധാര്‍ കാര്‍ഡുകള്‍, 119 റേഷന്‍ കാര്‍ഡുകള്‍, 76 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 25 ജനന സര്‍ട്ടിഫിക്കറ്റുകള്‍, 214 ആരോഗ്യ ഇന്‍ഷുറന്‍സുകള്‍, 75 ബാങ്ക് പാസ് ബുക്കുകള്‍, 476 ഡിജി ലോക്കര്‍ സൗകര്യം, മറ്റ് രേഖകള്‍ ഉള്‍പ്പെടെ 1182 സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

എ.ബി.സി ഡി ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് റേഷന്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെയും വിതരണം നിര്‍വഹിച്ചു. ക്യാമ്പ് ബുധനാഴ്ചയും തുടരും.