ജയിലറകളില്‍ നെറ്റിപ്പട്ടം ഒരുങ്ങുന്നു

post

ജയില്‍ അന്തേവാസികളുടെ തൊഴില്‍ പരീശിലന പരിപാടിയുടെ ഭാഗമായി ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് നെറ്റിപ്പട്ട നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് നെറ്റിപ്പട്ട നിര്‍മ്മാണ പരിശീലനം നടത്തുന്നത്. 68 അന്തേവാസികള്‍ക്ക് ഘട്ടംഘട്ടമായി പരിശീലനം നല്‍കും. പേപ്പര്‍ പേന, എല്‍.ഇ.ഡി ബള്‍ബ്, സോപ്പ്, കുട തുടങ്ങിയവയുടെ പരിശീലനം കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയിലില്‍ നടത്തിയിരുന്നു. നെറ്റിപ്പട്ട നിര്‍മ്മാണ പരിശീലനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.