മംഗലം ഡാമില്‍നിന്നും ജലവിതരണം 10 മുതല്‍
രണ്ടാംവിള ഞാറ്റടി തയ്യാറാക്കുന്നതിന് മംഗലം ഡാമില്‍ നിന്നും ഇടത്-വലതുകര കനാലുകളിലൂടെ നവംബര്‍ 10ന് രാവിലെ10 മുതല്‍ നിയന്ത്രിത അളവില്‍ ജലവിതരണം നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രണ്ടാംവിള കൃഷിക്കായി മംഗലം ഡാമില്‍ നിന്നും വെള്ളം തുറക്കുന്നത് സംബന്ധിച്ച് കനാല്‍ സബ് ഡിവിഷന്‍ ആലത്തൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.










