കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിച്ചു

ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്.
1305 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് ഹാള്‍, വെയിറ്റിംഗ് ഏരിയ, പബ്ലിക് ടോയ്ലറ്റ് എന്നിവയും കെട്ടിടത്തിലേക്ക് ആവശ്യമുള്ള എല്ലാ ഫര്‍ണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ഒന്‍പതു മാസമാണ് നിര്‍മാണ കാലാവധി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വില്ലേജ് ഓഫീസിന്റെ സ്ഥല പരിമിതി മൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാകും.
നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. കോന്നി ചാങ്കുര്‍ ജംഗ്ഷനില്‍ വാടക കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.