കാരക്കുന്ന് കോളനിയില്‍ കുടിവെള്ളം എത്തി

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്തിലെ കാരക്കുന്ന് കോളനിയില്‍ കുടിവെള്ളം എത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കോളംകുളം ടൗണിലെ കിണറ്റില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം നല്‍കുന്നത്. പട്ടികവര്‍ഗ കോളനിയില്‍ നടപ്പിലാക്കിയ ഈ പദ്ധതിയുടെ നിര്‍വ്വഹണം ജില്ലാ ഭൂജല വകുപ്പാണ് നടത്തിയത്. കോളനി പരിസരത്ത് നടന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി നിര്‍വഹിച്ചു.