പരപ്പ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് സേവനം ആരംഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പരപ്പ ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ തോതില്‍ ലഭ്യമാക്കുന്നതിനായാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക് ആരംഭിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പശുക്കളുടെ അടിയന്തിര ചികിത്സക്കായുള്ള ഡോക്ടറുടെ സേവനം അവരുടെ വീടുകളില്‍ ലഭിക്കുന്ന തരത്തിലാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
ചൊവ്വാഴ്ച മുതല്‍ ക്ലിനിക്കിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കും. ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരിലേക്ക് മൊബൈല്‍ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കും. അടിയന്തിര ചികിത്സ ആവശ്യമായ ഘട്ടങ്ങളില്‍ പകല്‍ സമയം 7025643239, രാത്രി സമയങ്ങളില്‍ 9744205815 എന്നീ നമ്പറുകളില്‍ ഡോക്ടര്‍മാരുടെ സേവനത്തിനായി വിളിക്കാം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എം. രാജഗോപാലന്‍ എംഎല്‍എ മൊബൈല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.