ഗാന്ധി ക്വിസ് മത്സരം
 
                                                ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഗാന്ധി സ്മൃതി മണ്ഡപം സമിതി, ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജിയുടെ ആത്മകഥയെ കുറിച്ച് (എന്റെ സത്യാന്വേഷണ പരീക്ഷണ കഥ) ക്വിസ് മത്സരം നടത്തുന്നു.ജില്ല സർവോദയമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റ സെന്റ് ജെയിംസ് യു.പി. സ്കൂളിൽ വെച്ചാണ് മത്സരം. താത്പര്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മേലധികാരിയുടെ സാക്ഷ്യപത്രവുമായി (ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ) നവംബർ അഞ്ചിന് രാവിലെ 9.30-ന് എത്തണം. ഫോൺ: 9446618267, 94973 36133.










