ഭിന്നശേഷി വിഭാഗത്തിന് ആശ്വാസമായി ഉപകരണങ്ങള്‍

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഭിന്നശേഷിയുള്ള അര്‍ഹരായവര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. പദ്ധതി കാലയളവില്‍ ആകെ 106 സ്‌കൂട്ടറുകളാണ് നല്‍കിയിട്ടുള്ളത്. ഒപ്പം 15 ശ്രവണ സഹായികളും നല്‍കി. ഒന്നരലക്ഷം രൂപ വിലയുള്ള സുഗമമായി നീങ്ങുന്ന ആധുനിക സംവിധാനത്തില്‍ നിര്‍മിച്ച 13 വീല്‍ചെയറുകളും നല്‍കി. ഭിന്നശേഷി സൗഹൃദ ഭവനമാക്കുന്നതിനായി 5.59 ലക്ഷം രൂപ അനുവദിച്ചു. ആകെ 1.25 കോടി രൂപ എല്ലാ പദ്ധതികള്‍ക്കുമായി ചെലവഴിച്ചതായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ് പറഞ്ഞു.