അഭിമാനമായി ശിങ്കാരി മേളം സംഘം

ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ് പട്ടിക ജാതി ക്ഷേമത്തിനായി പട്ടിക ജാതി വിഭാഗത്തിലെ വനിതകള്‍ക്കായി ശിങ്കാരി മേളം പരിശീലനവും വാദ്യോപകരണം നല്‍കലും. 10.5 ലക്ഷം രൂപ അടങ്കല്‍ നിശ്ചയിച്ച പദ്ധതിയില്‍ അഞ്ച് സംഘങ്ങളിലെ വനിതകള്‍ക്ക് വാദ്യോപകരണവും അതിന് ശേഷം ശിങ്കാരി മേളം പരിശീലനവും നല്‍കി. വനിതകള്‍ക്ക് വരുമാനദായകമായ തൊഴില്‍ നല്‍കി അവരെ ശാക്തീകരിക്കുകയും കലാസാംസ്‌കാരിക രംഗങ്ങളില്‍ അവര്‍ക്ക് പ്രോത്സാഹനവും നല്‍കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
എളമ്പച്ചി ധനശ്രീ വനിതാ സഹായ സംഘം, മഹാകാളി വനിതാ വാദ്യ സംഘം പച്ചിലാംപാറ, ശ്രീക്ഷേത്രപാലക മാച്ചിക്കാട്, വനിതാസംഘം മൂലക്കണ്ടം കോളനി, ആഞ്ജനേയ സംഘം മൂലക്കണ്ടം എന്നിങ്ങനെ അഞ്ച് സംഘങ്ങള്‍ക്ക് 4.45ലക്ഷം രൂപയുടെ വാദ്യോപകരണങ്ങളും പരിശീലനത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ് മീനാ റാണി പറഞ്ഞു.