കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

ആരോഗ്യ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സമിതിയും ചേര്‍ന്ന് ജില്ലയിലെ റെഡ് റിബണ്‍ ക്ലബില്‍ അംഗമായ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെ.ജി.എം.ഒ.എ ഹാളില്‍ നവംബര്‍ ഒന്നിന് രാവിലെ 10.30നാണ് മത്സരം. ഒരു കോളേജില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം രാവിലെ 10 മണിക്ക് മത്സരസ്ഥലത്ത് എത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
റെഡ് റിബണ്‍ ക്ലബില്‍ അംഗത്വമുള്ള ഐ.റ്റി.ഐ, പോളിടെക്നിക്ക്, എഞ്ചീനീയറിംഗ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9497 709 645, 9496 109 189. ഇമെയില്‍: ptaksacs@gmail.com .