രക്തദാന സേനാംഗങ്ങളായി കോളജ് വിദ്യാര്‍ത്ഥികള്‍

post

ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്തദാന സേനാംഗങ്ങളായി മാറുന്നു. ജില്ലാ കളക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ഡി.ആര്‍.എഫിന്റെ സഹകരണത്തോടെയാണ് കോളജിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നത്. ഇതോടൊപ്പം സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത പരിപാടിയായ ഹരിത സ്പര്‍ശം പദ്ധതിക്കും കോളേജില്‍ തുടക്കമായി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ജുനൈദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.ആര്‍.എഫ്. രക്ഷാധികാരി വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. എസ്. രാജേഷ് മുഖ്യാതിഥിയായിരുന്നു. എ.ഡി.ആര്‍.എഫ്. ചീഫ് കോഓര്‍ഡിനേറ്റര്‍ പ്രേം സായി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. അശോക് കുമാര്‍, സുമന്‍, രതീഷ്, അജിത് കുമാര്‍, നിജു നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്യൂബര്‍ കണ്‍ട്രോളര്‍ നിത ക്ലാസ് നയിച്ചു.