തൃക്കരിപ്പൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനകം തുറന്നു കൊടുക്കും

post

തൃക്കരിപ്പൂര്‍ എം.ആര്‍.സി.കൃഷ്ണന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ എം.ആര്‍.സി കൃഷ്ണന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തികരിച്ച് സ്റ്റേഡിയം തുറന്നു കൊടുക്കുമെന്നും കൂടുതല്‍ കുട്ടികളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്നും സ്റ്റേഡിയം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തില്‍ നിര്‍മ്മാണം നടക്കുന്ന സ്വിമ്മിങ് പൂളിന്റെയും കോര്‍ട്ടുകളുടെയും പ്രവര്‍ത്തി പുരോഗതിയും മന്ത്രി വിലയിരുത്തി. സ്റ്റേഡിയത്തില്‍ കാല്‍നട യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.