പോളിടെക്‌നിക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

post

മാനന്തവാടി, മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 ന് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ രാവിലെ 9 ന് ആരംഭിക്കും.

എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവരും ഡിപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3890 രൂപയും എ.ടി.എം കാര്‍ഡ് മുഖേന ഓഫീസില്‍ അടയ്ക്കണം. പി.ടി.എ ഫണ്ട് 3000 രൂപ പണമായും അടയ്ക്കണം. നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04935 293024, 9400441764, 8281063734 (സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്, മാനന്തവാടി), 04936 282095, 9400525435, 6282935754 (സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്, മേപ്പാടി)