എരിമയൂര്‍ പഞ്ചായത്തിലെ വാതക ശ്മശാനം 'ശാന്തീതീരം' പ്രവര്‍ത്തനമാരംഭിച്ചു

എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാതകശ്മശാനം 'ശാന്തിതീരം' പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവില്‍ ചുള്ളിമടയിലാണ് ശ്മശാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 2500 രൂപ നിരക്കില്‍ ശ്മശാനത്തില്‍ മൃതശരീരം ദഹിപ്പിക്കാനാകും. പുറത്തുള്ളവര്‍ക്കും ശ്മശാനം ഉപകാരപ്രദമാകും.