ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തൃക്കരിപ്പൂരില്‍ തുടങ്ങിയത് 494 യൂണിറ്റുകള്‍

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇതുവരെ ആരംഭിച്ചത് 494 സംരംഭങ്ങള്‍. 79 നിര്‍മാണ സംരംഭങ്ങളും 167 സേവന സംരംഭങ്ങളും 248 കച്ചവട സംരംഭങ്ങളുമാണ് ആരംഭിച്ചത്. പ്രഖ്യാപിത ലക്ഷ്യത്തിന്റെ 42.69 ശതമാനമാണിത്. ഇതിലൂടെ 21.76 കോടി രൂപയുടെ നിക്ഷേപവും 954 പേര്‍ക്ക് പുതിയ തൊഴിലും ലഭിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ തുടങ്ങിയത്. 101 സംരംഭങ്ങളാണ് നീലേശ്വരം നഗരസഭയില്‍ ആരംഭിച്ചത്. 1167 സംരംഭങ്ങളാണ് പദ്ധതിയിലൂടെ മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം അവലോകനയോഗവും നിക്ഷേപക സംഗമവും എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ വ്യവസായ സാധ്യതകളും നിലവിലെ സ്ഥിതിയും നിക്ഷേപകരുമായി ചര്‍ച്ച ചെയ്തു. പുതു സംരംഭകരുടെ ഉത്പന്നങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.