പടന്നക്കാട് ടൗണ്‍ ടു ടൗണ്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

post

പടന്നക്കാട് നെഹ്റു കോളേജ് ബസ് സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ദേശീയ പാത 66ല്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയും , കാര്‍ഷിക കോളേജ് , നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ടി.ടി.ഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ടൗണ്‍ ടു ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാഹനീയം പരാതി പരിഹാര അദാലത്തില്‍ മന്ത്രിക്ക് നിവേദനമായി നല്‍കിയത്.