വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളക്ടറുടെ സന്ദര്‍ശനം തുടരുന്നു

post

വില്ലേജ് ഓഫീസുകളില്‍ ജില്ലാ കള്കടറുടെ സന്ദര്‍ശനം തുടരുന്നു. കാസര്‍കോട് താലൂക്കിലെ കാസര്‍കോട്, തളങ്കര വില്ലേജ് ഓഫീസുകള്‍ വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസുകള്‍ക്കൊപ്പം പ്രദേശങ്ങളിലെ വീടുകളിലെത്തിയും കളക്ടര്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. കാസര്‍കോട് വില്ലേജ് ഓഫീസിലെത്തിയ കളക്ടര്‍ അവിടെയുണ്ടായിരുന്ന പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. വീടും സ്ഥലവും ഇല്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതികളായിരുന്നു ഏറെയും.

പരാതികള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചു. കാസര്‍കോട് വില്ലേജ് ഓഫീസിലെ രേഖകള്‍ പരിശോധിച്ചതിന് ശേഷം തളങ്കര വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലുള്ളതിനാല്‍ വീട് പുതുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കൊപ്പളം സ്വദേശിയുടെ വീട് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ച് പരാതികള്‍ ചോദിച്ചറിഞ്ഞു.

വെള്ളിയാഴ്ച പെരിയ, പനയാല്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും. വില്ലേജ് ഓഫീസുകളെ സംബന്ധിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ പൊതുജനങ്ങളോട് നേരത്തെ കളക്ടര്‍ അറിയിച്ചിരുന്നു.