രക്ഷിതാക്കള്‍ക്ക് ലൈവായി ക്ലാസുകള്‍ കാണാം; പൊള്ളോത്തൈ സ്‌കൂളില്‍ സ്മാര്‍ട് ഇന്ററാക്ടീവ് പാനല്‍

post

ആലപ്പുഴ  പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍  സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ സ്ഥാപിച്ചു. കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പ്രത്യേകം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി മാതാപിക്കള്‍ക്കും ക്ലാസുകള്‍ തത്സമയം കാണാം എന്നതും പാനലിന്റെ പ്രത്യേകതയാണ്. സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് മെയില്‍ ചെയ്യാനും ഈ പാനല്‍ വഴി സാധിക്കും. വെളിച്ചമുള്ള ക്ലാസ്സ് മുറികളിലും ഈ പാനല്‍ ഉപയോഗിക്കാം. അയാം ഫോര്‍ ആലപ്പി പദ്ധതിയുടെ  ഭാഗമായാണ്‌  സ്മാര്‍ട് ഇന്ററാക്ടീവ് പാനല്‍ സ്ഥാപിച്ചത്‌. സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അയാം ഫോര്‍ ആലപ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സഹായത്തോടെ സ്മാര്‍ട്ട് ഇന്ററാക്റ്റീവ് പാനല്‍ സ്ഥാപിച്ച് നല്‍കിയത്.