ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
 
                                                സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി വയനാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം  ഒക്ടോബര്‍ 20 നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി-2, ഒന്നാം നില, ആസൂത്രണ ഭവന്‍, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ. ഫോണ്‍: 9188120334.










