വനിത സൗഹൃദ ശുചിത്വ സമുച്ചയമൊരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

post

വനിതകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ നിർമിച്ച് വനിതാ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോലത്തുവയൽ വീവേഴ്സ് സൊസൈറ്റിയിലെ വനിതകൾക്കായി ഒരുക്കിയ ശുചിത്വ സമുച്ചയം ഒക്ടോബർ ഏഴിന് രാവിലെ 10.30ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്യും.

ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ അറ്റാച്ച്ഡ് ബാത്ത് റൂമുള്ള വിശ്രമമുറി, ലോബി, നാല് ശുചിമുറികൾ, റാമ്പ് എന്നിവയുണ്ട്. ഇന്റർലോക്ക് പതിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. കോലത്തുവയൽ വീവേഴ്സിൽ ജോലി ചെയ്യുന്ന 25ലധികം തൊഴിലാളികൾക്കും ഇവിടെ എത്തുന്ന മറ്റു വനിതകൾക്കും ടോയ്‌ലറ്റ് സമുച്ചയം ഉപകാരപ്പെടും.