ഇ ഓഫീസ് ഒരുക്കുന്നതിനായി എം എല്‍ എ ഫണ്ട്; മാവേലിക്കരയില്‍ 9.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി സംസ്ഥാനത്ത് ആദ്യം

post

ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും ഉപയോഗിക്കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കിയ ആദ്യ മണ്ഡലമായി മാവേലിക്കര . മാവേലിക്കര നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 9.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും ഉപയോഗിക്കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തില്‍ തുക കൈമാറിയത് എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ.യാണ്.

                                                     എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 9.5 ലക്ഷം രൂപ ചെലവഴിച്ച് 10 ലാപ്‌ടോപ്പുകളും 15 പ്രിന്ററുകളുമാണ് വാങ്ങി നല്‍കിയത്. ഇ- ഓഫീസ് കാര്യക്ഷമമാകുന്നത്തോടെ ഫയലുകളുടെ നീക്കം അടക്കമുള്ള പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കും. മണ്ഡലത്തില്‍ ഇനിയും ഇ- ഓഫീസിന്റെ ആവശ്യത്തിനായി ഉപകരണങ്ങള്‍ ആവശ്യം വന്നാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്നും എം.എല്‍.എ. പറഞ്ഞു.