ബിരുദ, പി.ജി കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍

മാഹിയിലെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി കോളേജില്‍ വിവിധ ബിരുദ, പി.ജി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 7,10,11 തീയ്യതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാഹി സെമിത്തേരി റോഡില്‍ എസ്.പി ഓഫീസിനടത്തുള്ള കോളേജ് ഓഫീസില്‍ എത്തണം. നേരത്തെ അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ 8606797541, 9526479496, 9207982622.