ട്രാന്‍സ്മിഷന്‍ അസ്സസ്‌മെന്റ് സര്‍വ്വേക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2027ഓടെ മന്ത് രോഗ നിവാരണം ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വേ അന്തിമ ഘട്ടത്തിലേക്ക്. 2015 വരെ സമൂഹ മന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപനത്തോത് കുറയ്ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലപ്രാപ്തി നിര്‍ണയത്തിനുള്ള ട്രാന്‍സ്മിഷന്‍ അസ്സസ്‌മെന്റ് സര്‍വ്വേ 2017, 2019 വര്‍ഷങ്ങളില്‍ ജില്ലയില്‍ നടത്തിയിരുന്നു. 1,2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി രോഗവ്യാപനത്തോത് കണ്ടെത്തുകയായിരുന്നു.
2017ലും 2019ലും നടന്ന സര്‍വേകളില്‍ ജില്ലയില്‍ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയത.് ഈ സാഹചര്യത്തിലാണ് അന്തിമ ഘട്ടം എന്നുള്ള നിലയില്‍ മൂന്നാം ഘട്ട സര്‍വ്വേ നടത്തുന്നത്. ഒക്ടോബര്‍ 17 മുതല്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലാണ് സര്‍വേ നടത്തുന്നത്. ഈ വിദ്യാലയങ്ങളിലെത്തി 1 ,2 ക്ലാസ്സുകളിലുള്ള 1684 കുട്ടികളില്‍ നിന്ന് രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ എട്ട് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും ഒരു നോഡല്‍ ടീച്ചറെയും ഈ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
സര്‍വ്വേ ടീം, നോഡല്‍ ടീച്ചേര്‍മാര്‍് എന്നിവര്‍ക്കായുള്ള പരിശീലന പരിപാടി രണ്ട് ദിവസങ്ങളിലായി നടത്തി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് നിര്‍വഹിച്ചു.