കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

post

അമ്പലപ്പുഴ ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രധിനികള്‍ എന്നിവര്‍ക്കായി കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. കയര്‍ വികസന വകുപ്പും കയര്‍ പ്രോജക്ട് ഓഫീസും ചേര്‍ന്ന് നടത്തിയ പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.  ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനെ ശില്പശാലയില്‍ ആദരിച്ചു.