ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ലഹരിമുക്ത കേരളം ക്യാമ്പയിന്‍

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരിമുക്ത കേരളം ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് കളക്ടറേറ്റില്‍ കൈകോര്‍ക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. മൂന്നിന് രാവിലെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്യും.
യു.പി വിഭാഗം ജലച്ഛായം, ഹൈസ്‌കൂള്‍ വിഭാഗം പോസ്റ്റര്‍ രചന, ഹയര്‍സെക്കണ്ടറി വിഭാഗം കാര്‍ട്ടൂണ്‍ രചന എന്നീ രചനാ മത്സരങ്ങള്‍ നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇമെയില്‍ dioksgg@gmail.com ഫോണ്‍: 04994255145. പ്രീ പ്രൈമറി ഒന്നാം തരം വിദ്യാര്‍ത്ഥികള്‍ക്ക പ്രശ്ചന്ന വേഷമത്സരം മത്സരം നടത്തും. ഗാന്ധിജിയുടെ വേഷ വിധാനത്തില്‍ കുട്ടികളുടെ ഫോട്ടോകള്‍ prdconttse@gmail.com എന്ന ഇമെയിലില്‍ കുട്ടിയുടെ പേര്, സ്‌കൂള്‍, ക്ലാസ്, രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ സഹിതം ഒക്ടോബര്‍ മൂന്നിനകം അയക്കണം. വിജയികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കേറ്റും നല്‍കും.
കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലാസുകള്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും എം എല്‍ എ മാര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ സമാപനം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ചടങ്ങില്‍ മുഖ്യാതിഥിയാകും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം മുതല്‍ മഡിയന്‍ ജങ്ഷന്‍ വഴി വെള്ളിക്കോത്ത് മഹാകവി പി സ്മാരക വിദ്യാലയം വരെ ഗാന്ധിജയന്തി സന്ദേശം വിളിച്ചോതുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉള്‍പ്പെടെയുള്ളവര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കും.