വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിനു ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 31നകമോ അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ സമര്‍പ്പിക്കണം.
ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ഇതുവരെ ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ,് അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (ഐ.എഫ്.എസ്.സി സഹിതം), വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍ 0497 2970272 .