റേഷന്‍ കട ലൈസന്‍സികളെ നിയമിക്കുന്നു

post

അടൂര്‍ താലൂക്കിലെ തുമ്പമണ്‍ പഞ്ചായത്തിലെ 152(11), കടമ്പനാട് പഞ്ചായത്തിലെ 70(94), പന്തളം തെക്കേക്കര പഞ്ചായത്തിലെ 149(170) എന്നീ നമ്പരുകളിലുള്ള റേഷന്‍ കടകള്‍ക്ക് പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യഥാക്രമം തുമ്പമണ്‍, എള്ളുംവിള, ഭഗവതിക്കും പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ് ഈ ലൈസന്‍സുകള്‍. അപേക്ഷ ഒക്ടോബര്‍ 25ന് വൈകുന്നേരം മൂന്നിന് മുന്‍പ് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) ജില്ല/ താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ഫോണ്‍ : 0468 2222612, 2320509

pta