ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

post

കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, സി.ബി.എസ്.ഇ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എവണ്‍, ഐ.സി.എസ്.ഇ എസ്.എസ്.എല്‍.സി, പ്ലസ്ടു മുഴുവന്‍ വിഷയങ്ങളിലും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്കും, കലാകായിക-സാസ്‌ക്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

ക്ഷേമനിധി അംഗമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോര്‍ഡ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റേയും ഗ്രേഡ് ഷീറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഒക്ടോബര്‍ 15നകം നല്‍കണം. വിലാസം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, സാന്റല്‍സിറ്റി ബില്‍ഡിംഗ്, വിദ്യാനഗര്‍.പി.ഒ, കാസര്‍കോട്. ഫോണ്‍ 04994 255110, 9747931567.