റോഡുകളുടെ സ്ഥിതിവിവരം വിലയിരുത്തി ഉദ്യോഗസ്ഥ സംഘം ജില്ലയില്‍

post

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലയുടെ റോഡുകളുടെ സ്ഥിതിവിവരം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ സംഘം. റോഡുകളുടെ നിലവിലെ അവസ്ഥ, പുരോഗമിക്കുന്ന പണികളുടെ അവലോകനം, പൂര്‍ത്തിയാക്കിയവയുടെ ഗുണനിലവാര പരിശോധന, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വിലയിരുത്തിയത്.

11 നിയോജകമണ്ഡലങ്ങളിലെയും വിവിധ റോഡുകള്‍ പരിശോധനാ വിധേയമാക്കി. കുണ്ടറയിലെ മൂന്ന് റോഡുകള്‍, കുന്നത്തൂര്‍-കൊട്ടാരക്കര എട്ട് വീതം, പത്തനാപുരം- 11, ചടയമംഗലം-പുനലൂര്‍ 10 വീതം, കൊല്ലം- 13, ഇരവിപുരം എട്ട്, ചാത്തന്നൂര്‍ അഞ്ച്, ചവറ എട്ട്, കരുനാഗപ്പള്ളി- 20 ഉള്‍പ്പെടെ 103 റോഡുകളുടെ തത്സ്ഥിതിയും നിരീക്ഷിച്ചു.

പൊതുമരാമത്ത് പാലം നിര്‍മാണ വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാര്‍, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് തോമസ്, മെയ്ന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍, കെ.എസ്.ടി.പി സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ്. ഹരീഷ് തുടങ്ങിയവരായിരുന്നു സംഘത്തില്‍.


pwd