അട്ടത്തോട് ഗവ ട്രൈബല്‍ സ്‌കൂള്‍ ഹൈടെക് കെട്ടിട നിര്‍മാണോദ്ഘാടനം 24ന്

post

ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന അട്ടത്തോട് ഗവ ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിട നിര്‍മാണത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് രാവിലെ 11ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.