മൃഗസംരക്ഷണ വകുപ്പില്‍ നിയമനം

post

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലാണ് നിയമനം.

വെറ്ററിനറി സര്‍ജന്‍ 2 ഒഴിവ്. യോഗ്യത ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പാരാവെറ്റ് 2 ഒഴിവ്. യോഗ്യത വി.എച്ച്.എസ്.ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് അതിഷ്ഠിത ഡി.എഫ്.ഇ കോഴ്സ് പാസ്സ്/എസ്.പി.എഫ്, എല്‍.എം.വി ലൈസന്‍സ്. ഡ്രൈവര്‍ കം അറ്റന്റന്റ് 2 ഒഴിവ്. മിനിമം യോഗ്യത എസ്.എസ്.എല്‍.സി, മോട്ടോര്‍ വാഹന ലൈസന്‍സ് നിര്‍ബന്ധം. വെറ്ററിനറി സര്‍ജന്‍ കൂടിക്കാഴ്ച സെപ്റ്റംബര്‍ 28 ന് രാവിലെ 10 നും, പാരാവെറ്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 നും ഡ്രൈവര്‍ കം അറ്റന്റന്റ് കൂടിക്കാഴ്ച സെപ്റ്റംബര്‍ 29 ന് രാവിലെ 10 നും നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ സഹിതം ഇന്റര്‍വ്യൂവിന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. അതാത് ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിന് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ksvc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202292.