ഒരാഴ്ചക്കകം ഒലവക്കോട് ജങ്ഷനിലെ കുഴികൾ അടയ്ക്കാൻ നിർദേശം

post

ഒരാഴ്ചക്കകം ഒലവക്കോട് ജങ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷി പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിന് നിർദേശം നൽകി. പ്രദേശത്തെ അനധികൃത പാർക്കിങ് ഒഴിവാക്കാനും കൃത്യമായ പാർക്കിങ് സ്ഥലം നിശ്ചയിക്കാനും ട്രാഫിക് പോലീസിനും നിർദേശം നൽകി. കൂടാതെ കൂടുതൽ ട്രാഫിക് പോലീസുകാരെ പ്രസ്തുത സ്ഥലത്ത് നിയമിക്കാനും നിർദേശമുണ്ട്.