ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

post

പട്ടികജാതിയിലെ ദുര്‍ബല വിഭാഗക്കാരായ വേടന്‍, നായാടി, ചക്ലിയന്‍, അരുന്ധതിയാര്‍, കളളാടി എന്നീ വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനമുറി നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി വാങ്ങല്‍ എന്നീ പദ്ധതികള്‍ക്കായി കാസര്‍കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ മേല്‍ സമുദായങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍ പദ്ധതിയില്‍ സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് ലഭിക്കണം. ഫോണ്‍ 04994256162.