ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍

ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും ബേഡഡുക്ക മൃഗാശുപത്രിയുയുടെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 28 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന നായശല്യം പരിഹരിക്കുന്നതിനു വേണ്ടിയും പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 20ന്(ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പെര്‍ലടുക്കം, 11ന് അടുമ്മല്, 11.45ന് കല്ലളി, 12.15ന് ബാവിക്കരയടുക്കം, 12.45ന് അരമനപ്പടി, 1.15ന് വരിക്കുളം, രണ്ട് മണിക്ക് പാണ്ടികണ്ടം, 2.30ന് കാരക്കാട് എന്നിവിടങ്ങളിലും 22ന് രാവിലെ 10ന് ആയംകടവ്, 10.30ന് വിളക്കുമാടം, 11ന് കൊളത്തൂര്‍, 11.30ന് കടുവനത്തൊട്ടി, 12ന് അഞ്ചാംമൈല്‍, 12.30ന് ബാലനടുക്കം, ഒരു മണിക്ക് ബദിര, 1.30ന് കറ്റിയടുക്കം, രണ്ട് മണിക്ക് എളനീരടുക്കം, 2.30ന്
കൂമ്പാറത്തോട് എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും. 23ന് രാവിലെ 10 മണിക്ക് നെല്ലിയടുക്കം,10.30ന് താരംതട്ട, 11ന് മൂന്നാം കടവ്, 11.30ന് കൈരളി പാറ, 12ന് അമ്പിലാടി, 12.30ന് വലിയപാറ, ഒരു മണിക്ക് ഗാന്ധിനഗര്‍, 1.30ന് തോരോത്ത്, രണ്ടിന് ബീംബുങ്കാല്‍ എന്നിവിടങ്ങളിലും 24ന് രാവിലെ 10 മണിക്ക് ദൊഡ്ഡവയല്, 10.30ന് അമ്മംകോട്(പന്നിയാടി), 11ന് ചെമ്പക്കാട്, 11.30ന് പായം, 12ന് മുള്ളംകോട്, 12.45ന് കണ്ടൂച്ചി, 1.30ന് എരിഞ്ഞിപ്പുഴ, രണ്ടിന് വട്ടംതട്ട, 2.30ന് പടിമരുത് എന്നിവിടങ്ങളിലും 26ന് രാവിലെ 10 മണിക്ക് വാവടുക്കം, 10.30ന് ചേരിപ്പാടി, 11ന് കുട്ട്യാനം, 11.30ന് മരുതളം, 12ന് കുട്ടിപ്പാറ, 12.30 ന് തോര്‍ക്കുളം, ഒരു മണിക്ക് അരിങ്ങാട്, 1.30ന് പുളിയാര്ക്കല്ല്, രണ്ടിന് വട്ടപ്പാറ, 2.30ന് മുന്നാട് എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും.
27ന് രാവിലെ 10 മണിക്ക് എടമ്പൂരടി, 10.30ന് ചുള്ളി, 11ന് ചീച്ചക്കായ, 11.30ന് നെല്ലിമൊട്ട, 12ന് പുലിക്കോട്, 12.30ന് കൊല്ലംപണ, ഒരു മണിക്ക്
പറയംപള്ളം, 1.30ന് നര്‍ക്കല കോളനി, 2.15ന് കക്കോട്ടമ്മയിലും, 28ന് രാവിലെ 10 മണി പെരിങ്ങാനം, 10.45ന് മുണ്ടോട്ട്, 11.30ന് കുളിയംമരം, 12ന് കമ്മാളംകയ, 12.30ന് പുത്ത്യ, ഒരു മണിക്ക് ജയപുരം പുളീരടി, രണ്ടിന് പിണ്ടിക്കടവ്, 2.30ന് മഞ്ഞളംബര, മൂന്നിന് ബേഡകം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിന് എടുക്കുവാനും പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കാനും മുഴുവന്‍ വളര്‍ത്തുനായ ഉടമകളും തയ്യാറാകണമെന്നും, ലൈസന്‍സ് ഇല്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അറിയിച്ചു.