മത്സ്യബന്ധന യാനങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ

മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. 10 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളമുളള യാനങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നത്. യാനങ്ങളുടെ ഉടമസ്ഥര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രീമിയം തുകയുടെ 10 ശതമാനം ഗുണഭോക്തൃവിഹിതമായി അടക്കണം. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. സെപ്റ്റംബര്‍ 26ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 0467 2202537.