ജൈവകര്‍ഷകര്‍ക്കായി ആറാട്ടുപുഴയില്‍ ഭൂമിക ഇക്കോ ഷോപ്പ്
കര്‍ഷകര്‍ക്ക് ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആറാട്ടുപുഴ കൃഷിഭവന്‍ ഇക്കോഷോപ്പ് തുറന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനാണ് കൃഷിഭവന്‍ അങ്കണത്തില്‍ ഭൂമിക എന്ന പേരില്‍ ഇക്കോ ഷോപ്പ് ഒരുക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍, അനുപാതം അനുസരിച്ചു തയ്യാറാക്കിയ ജൈവവളക്കൂട്ടുകള്‍, ജൈവ കീടനാശിനികള്‍, ലഘു കാര്‍ഷിക ഉപകരണങ്ങള്‍, കീടങ്ങളെ അകറ്റാനുള്ള വിവിധ തരം വലകള്‍, കെണികള്‍ എന്നിവ ഇവിടെ ലഭിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ടു സംഭരിക്കുന്ന ജൈവ പച്ചക്കറികളും ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകളും വിത്തുകളുമുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇക്കോ ഷോപ്പ് കൗണ്ടര്‍ പ്രവര്‍ത്തിക്കും.










