അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് തുടക്കമായി

post

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ജെ.എല്‍.ജി. കര്‍ഷകര്‍ ഉത്പാദിപ്പിച്ച പ്രകൃതി കൃഷി ഉത്പന്നങ്ങള്‍, ഹില്‍വാല്യു സംരംഭകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു വരെയാണ് മേള നടക്കുക.