ടൂറിസം കേന്ദ്രങ്ങളില്‍ ഓണാഘോഷം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 6ന് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം കോമ്പൗണ്ടില്‍ പൂക്കള മത്സരവും, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ സെന്ററില്‍ വിവിധ പ്രായക്കാര്‍ക്കായി കലാകായിക മത്സരങ്ങളുമാണ് നടത്തുന്നത്. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഹഫ്സത്ത് ഉദ്ഘാടനം ചെയ്യും. 8 മണിയ്ക്ക് നടക്കുന്ന ഓട്ടമത്സരം അമ്പലവയല്‍ എസ്.ഐ എം.വി പളനി ഫ്‌ലാഗ് ഓഫ് ചെയ്യും.










