4 ജി കവറേജ് പദ്ധതിയുടെ ജില്ലാതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി

മിഷന്‍ 500: 4 ജി കവറേജ് പദ്ധതിയുടെ ജില്ലാതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മിഷന്‍ 500: 4 ജി കവറേജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത എല്ലാ എല്ലാ ഗ്രാമങ്ങള്‍ക്കും 4 ജി/5 ജി കണക്റ്റിവിറ്റി നല്‍കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഫോര്‍ ജി സാച്ചുറേഷന്‍ പ്രോജക്ടിന്റെ ജില്ലയിലെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട് വേലംപ്ലാവ്, കോട്ടംപാറ, ഗവി, മൂഴിയാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അധികമായി 28 സ്ഥലങ്ങള്‍ കൂടി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ജോയിന്റ് ഇന്‍സ്പക്ഷന്‍ നടത്തും. ബിഎസ്എന്‍എല്‍ ആണ് നിര്‍വഹണ ഏജന്‍സിയെന്നും കളക്ടര്‍ പറഞ്ഞു.