അട്ടപ്പാടി ഊരുകളിൽ ഓണകിറ്റ് വിതരണം ആരംഭിച്ചു

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള ഊരുകളിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം സഞ്ചരിക്കുന്ന റേഷന്‍കട മുഖേന ആരംഭിച്ചു. ആനവായ് ഊരില്‍ എത്തിച്ചാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 75 ഓണകിറ്റുകള്‍ ഓഗസ്റ്റ് 23ന് വിതരണം ചെയ്തു. ബാക്കിയുള്ള 117 കിറ്റുകള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും. 192 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.